കേരള ബാങ്ക് ലയനം; മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതിഷേധം

കേരള ബാങ്ക് ലയനത്തില്‍ നിന്നും മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി സഹകാരികള്‍. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹകാരികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യുഡിഎഫ് നിലപാട് മലപ്പുറം ജില്ലയെ പിന്നോട്ട് അടുപ്പിക്കുന്നതാണെന്നാണ് ആരോപണം.
സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്ക് അനുമതിക്കായി റിസര്‍വ് ബാങ്കിനെ സമീപിക്കുകയും, സര്‍ക്കാര്‍ അനുകൂല അനുമതി വാങ്ങുകയും ചെയ്തിരുന്നു. ലയനത്തില്‍ നിന്ന് മാറിനില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നിലപാട് ജില്ലയെ പിന്നോട്ടടിപ്പിക്കുമെന്നാണ് ഇടതുപക്ഷ സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തില്‍ യുഡിഎഫ് പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു
മലപ്പുറം നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി സഹകരികളാണ് പങ്കെടുത്തത്. എന്നാല്‍ കേരള ബാങ്ക് രൂപീകരണവും ജില്ലാ ബാങ്കുകളുടെ ലയനവും സഹകരണ മേഖലയെ തകര്‍ക്കുമെന്നാണ് യുഡിഎഫ് നിലപാട്. കേരള ബാങ്ക് ലയനത്തിനെതിരായി ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here