ആപ്പിൽ ഫോട്ടോകൾക്ക് മാത്രമായി ഒരിടം; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. പുതിയ ഫീച്ചർ അവസാന ഘട്ടത്തിലാണെന്നും ഏറെ വൈകാതെ ഇത് ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങുമെന്നുമാണ് വിവരം. ‘പോപ്പുലർ ഫോട്ടോസ്’ എന്ന പേരിലാവും പുതിയ ഫീച്ചർ.

നിലവിലുള്ള വീഡിയോ ബ്രൗസിംഗ് സംവിധാനമായ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ പോലെയാവും പോപ്പുലർ ഫോട്ടോസും പ്രവർത്തിക്കുക. ന്യൂസ് ഫീഡിൽ തുറക്കുന്ന ഒരു ഇമേജുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെ ചിത്രങ്ങൾ അതിനു താഴെയായി പ്രത്യക്ഷപ്പെടുകയാവും പുതിയ ഫീച്ചറിൽ കാണാനാവുക. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ കാണുന്നതു പോലെ കാണാനാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ട്രയൽ റൺ നടത്തിയ ഈ ഫീച്ചർ അവസാന വട്ട മിനുക്കുപണികളിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top