പാലക്കാട് കാറിൽ കടത്തുകയായിരുന്ന പതിനൊന്ന് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് കാറിൽ കടത്തുകയായിരുന്ന പതിനൊന്ന് കിലോ കഞ്ചാവുമായി ഒരാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മഞ്ചേരി സ്വദേശി ജലീലിനെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

ഡൽഹി രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്. കാറിൽ ഉണ്ടായിരുന്ന ജലീലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് തമിഴ്‌നാട്ടിലെ ധാരാപുരത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് വ്യക്തമായി. മഞ്ചേരി സ്വദേശിയായ ശെൽവന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നും ജലീൽ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More