വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎയ്ക്ക് കുത്തേറ്റു

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎക്ക് കുത്തേറ്റു. കർണാടകയിലെ മൈസൂരുവിൽ ഞായറാഴ്ചയാണ് സംഭവം. മുൻ മന്ത്രികൂടിയായ തൻവീർ സേട്ടിനാണ് കുത്തേറ്റത്. തൻവീർ സേട്ടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

25കാരനായ ഫർഹാൻ പാഷ എന്നയാളാണ് കുത്തിയത്. വിവാഹ വേദിയിൽ ഇരിക്കുന്നതിനിടെ ഇയാൾ കത്തിയെടുത്ത് എംഎൽഎയെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. നരസിംഹരാജ മണ്ഡലത്തിലെ എംഎൽഎയാണ് തൻവീർ സേട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top