Advertisement

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

November 18, 2019
1 minute Read

ട്രാൻസ്ജെഡർ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോർജ് ആണ്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ പേരമ്പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. ‘യഥാർത്ഥ ജീവിതത്തിലെ നായിക തന്നെയാണ് സിനിമയിലെയും നായിക. ഒരു ട്രാൻസ് ജെൻഡറിന്റെ ജീവിതം ആഴത്തിൽ ചർച്ച ചെയുന്നതായിരിക്കും സിനിമ’ എന്ന് അഞ്ജലി അമീർ പറഞ്ഞു.

മാധ്യമപ്രവർത്തകനായ വികെ അജിത് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top