നെടുമ്പാശേരി കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നെടുമ്പാശേരി അത്താണിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബിനോയ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ‘കാപ്പ’ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് എത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അക്രമത്തിന് ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More