നവംബർ 20ന് നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നവംബർ 20ന് നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയിൽ ഗതാഗത നയം രൂപീകരിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആർടിസിയിലും വിദ്യാർഥികൾക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്താൻ ഉദ്ദേശിച്ചിരുന്നത്.
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബസുടമകൾ പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ബുധനാഴ്ച സൂചന പണിമുടക്കും കോർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച മുതൽ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here