ട്രെയിൻ ഭക്ഷണത്തിന്റെ വില കൂടി; പുതുക്കിയ നിരക്കുകൾ അറിയാം

ട്രെയിൻ ഭക്ഷണത്തിന്റെ വില കുത്തനെ കൂട്ടി. പ്രീമിയം ട്രെയിനുകളിലുൾപ്പെടെയാണ് നിരക്ക് വർധന.
ഇതോടെ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ എസി ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ ചായക്ക് 35 രൂപയാകും. സെക്കൻഡ് ക്ലാസ് എസിയിൽ ചായക്ക് 20, പ്രഭാതഭക്ഷണം 105, ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 185 എന്നിങ്ങനെയാകും പുതുക്കിയ വില. ഉച്ചയൂണിന് 50 രൂപയായിരുന്നത് 80 രൂപയായി ഉയർത്തിയിട്ടുണ്ട്.
2020 മാർച്ച് 20 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റമാണ് ട്രെയിൻ ഭക്ഷണത്തിന് വിലകൂട്ടാൻ കാരണമെന്ന് റെയിൽവേ ബോർഡ് പറയുന്നു. ആറ് വർഷങ്ങൾക്ക് ശേഷമാണ് രാജധാനി, ശതാബ്ദി, തുരന്തോ എക്‌സപ്രസുകളിൽ ഭക്ഷണത്തിന് വില കൂടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here