ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. രാജ്യ തലസ്ഥാനത്തിന് പുറമേ ഉത്തരേന്ത്യയുടെ വിവിധ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട 7മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

എന്നാൽ, ആളപായമോ നാശനഷ്ടമോ ഇല്ല. യുപി തലസ്ഥാനമായ ലക്‌നൗവിൽ ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More