ഐഐടി സമരം വിജയം; ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു

ഐഐടി സമരം വിജയിച്ചു. സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥികൾ നിരാഹാര സമരം അനുഷ്ടിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ചത്. ഇതിൽ രണ്ട് ആവശ്യം ഡീൻ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്ന മൂന്നാമത്തെ ആവശ്യത്തിന്റെ കാര്യത്തിലാണ് നിലവിൽ ധാരണയാകാത്തത്. ഈ ആവശ്യത്തിൽ ഡയറക്ടർ വന്നതിന് ശേഷം മാത്രമേ മറുപടി നൽകാൻ കഴിയൂ എന്നാണ് വിദ്യാർത്ഥികൾക്ക് അധികൃതരിൽ നിന്നും ലഭിച്ച നിർദേശം. വ്യാഴാഴ്ച ഡയറക്ടർ തിരിച്ചുവരുമ്പോൾ അദ്ദേഹത്തെ കണ്ട് സംസാരിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധി അസർ മൊയ്തീൻ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here