പ്രതിപക്ഷ ബഹളം; രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു. ജെഎൻയുവിലെ ലാത്തിചാർജ്, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. ഇതേ തുടർന്ന് രണ്ട് മണിവരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

അതേസമയം ലോക്‌സഭയിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ച വിഷയത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നൽകി. കൊടിക്കുന്നേൽ സുരേഷാണ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് സ്പീക്കർ തള്ളി.’ഏകാധിപത്യം അവസാനിപ്പിക്കൂ’എന്ന മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് അംഗങ്ങൾ നടുതള്ളത്തിലേക്ക് നീങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More