ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി 16കാരൻ പേസർ; പാക് താരം ചരിത്രത്തിലേക്ക്

പേസ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത മണ്ണാണ് പാകിസ്താൻ. പലപ്പോഴായി ഒട്ടേറെ ലോകോത്തര പേസർമാർക്ക് പാകിസ്താൻ ജന്മം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ 16ആം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നസീം ഷാ എന്ന പാകിസ്താൻ പേസർ. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിലാണ് പാക് താരത്തിൻ്റെ അരങ്ങേറ്റം.
ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് നാളെ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റോടെ നസീം ഷാ സ്വന്തമാക്കുക. വെറും ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള നസീം പാകിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തി ഗ്രാമത്തിൽ നിന്നുള്ള താരമാണ്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളുള്ള നസീം ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായി നടന്ന പരിശീലന മത്സരങ്ങളിൽ പന്തെറിഞ്ഞിരുന്നു.
19കാരായ ഷഹീൻ അഫ്രീദി, മുഹമ്മദ് മൂസ എന്നിവരും അവസാന ഇലവനിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here