ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രയേൽ മിസൈൽ ആക്രമണം

ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ സ്ഥിതി ചെയ്യുന്ന താവളങ്ങൾക്കു നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായാണ് വിവരം.

ഇന്ന് രാവിലെയായിരുന്നു ദമാസ്‌ക്കസിലെ ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. സിറിയ ഇസ്രായേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള മറുപടിയായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ അവിചെ അഡ്രെയ് പ്രതികരിച്ചു. ഇന്നലെ സിറിയ തൊടുത്ത നാലു റോക്കറ്റുകൾ ഇസ്രായേൽ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു. അതേസമയം, ലക്ഷ്യത്തിലെത്തും മുൻപ് ഇസ്രായേലിന്റെ മിസൈലുകൾ സിറിയൻ വ്യോമസേന തകർത്തെന്നാണ് സൈന്യത്തെ ഉദ്ദരിച്ചുകൊണ്ട് സിറിയൻ വാർത്താ ഏജൻസിയായ സനയുടെ റിപ്പോർട്ട്.

യുദ്ധവിമാനമുപയോഗിച്ച് സിറിയയിലെ ഇറാനിയൻ കുർദ് സേനയുടെയും സിറിയൻ സേനയുടെയും പന്ത്രണ്ടോളം താവളങ്ങളിൽ നടത്തിയ റെയ്ഡിൽ ഉപരിതല-വ്യോമ മിസൈലുകൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തതായും ഇസ്രായേൽ സൈനിക വക്താവ് ട്വിറ്ററിൽ കുറിച്ചു.

Iran and Syria, missile strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top