ഇടുക്കി, മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു

ഇടുക്കി മൂന്നാര്‍ മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടാനശല്യത്തില്‍ പൊലിഞ്ഞത് മുപ്പതിലേറേ ജീവനുകളാണ്. ആക്രമണത്തെ ചെറുക്കാന്‍ തക്കവിധമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.
വീടിനു മൂന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തത് ഉള്‍പെടെ നിരവധി സംഭവങ്ങളാണ് കാട്ടാനകളുടെ ആക്രമണവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. കാട്ടാനകളുടെ ആക്രമണങ്ങള്‍ പ്രധാനമായും മൂന്നാറിലെ തോട്ടം മേഖലയെയാണ് ബാധിക്കുന്നത്. കാട്ടാനകള്‍ മൂന്നാര്‍ ടൗണിനും സമീപപ്രദേശങ്ങളില്‍ പോലും ഭീഷണയുയര്‍ത്തുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തോട്ടം മേഖലയില്‍ മാത്രം 30 ഓളം പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. 60 ലേറെ വഹനങ്ങളും തകര്‍ന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികള്‍ വനം വകുപ്പ് ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഹൈറേഞ്ച് പ്രദേശമായതിനാല്‍ ആനകളുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് സുരക്ഷാസംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് തടസമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here