Advertisement

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

November 20, 2019
Google News 1 minute Read

മഹാരാഷ്ട്രയില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡിസംബര്‍ ആദ്യവാരം തന്നെ സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – എന്‍സിപി നേതാക്കന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ശിവസേനയുമായി ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരിക്കുക.

സുശക്തമായ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ചില കാര്യങ്ങളില്‍ ധാരണയാകാന്‍ ഉണ്ടെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും നേതാക്കള്‍ പ്രതികരിച്ചു. ഇന്നുണ്ടായത് ഫലപ്രദമായ ചര്‍ച്ചകളാണ്. ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നാളെയും തുടരും. സഖ്യവുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here