എയർടെല്ലും വോഡഫോണും മാത്രമല്ല; മൂന്നിരട്ടി നിരക്കു വർധനയുമായി ജിയോയും

എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ മൊബൈൽ സേവനദാതാക്കൾ നിരക്കുയർത്തുമെന്ന് അറിയിച്ചതിനു പിന്നാലെ ജിയോയും നിരക്കുയർത്താനൊരുങ്ങുന്നു. ജിയോ വിപ്ലവത്തിൽ തകർന്നടിഞ്ഞ ടെലികോം വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം പങ്കാളിയാവുന്നതിൻ്റെ ഭാഗമായാണ് നിരക്കു വർധന വരുത്താൻ ആലോചിക്കുന്നതെന്ന് ജിയോ പറഞ്ഞു. വരും ആഴ്ചകളിൽ നിരക്കുയർത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്.

നിരക്കുകൾ ഉയർത്തുമെങ്കിലും രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത തരത്തിലാവും ഇതെന്ന് ജിയോ വ്യക്തമാക്കുന്നു. 2016 സെപ്തംബറിൽ സേവനങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കു വർധനയാവും ഇതെന്നാണ് സൂചന. മൂന്നിരട്ടി വരെ വർധനയാണ് മൊബൈൽ സേവനദാതാക്കൾ ഏർപ്പെടുത്തുക എന്നാണ് വിവരം.

74000 കോടി രൂപയാണ് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ സംയുക്ത നഷ്ടം. ജിയോ പ്രഭാവം മറികടക്കാൻ വോഡഫോണും ഐഡിയയും കൈകോർത്തെങ്കിലും അത് ഗുണം ചെയ്തിരുന്നില്ല. ജിയോ ഐയുസി ഏർപ്പെടുത്തിയത് മുതലെടുക്കാനുള്ള ശ്രമവും വിലപ്പോയില്ല. തുടർന്നാണ് നിരക്കു വർധനയെപ്പറ്റി ഇവർ ആലോചിച്ചത്.

നേരത്തെ ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More