ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുന്നു; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

ശബരിമല സന്നിധാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുന്നതില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടി ഉന്നതാധികാര സമിതി. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. സന്നിധാനത്ത് മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്തിയ ഉന്നതാധികാര സമിതി പൂര്‍ണതൃപ്തരായില്ല. അടിസ്ഥാന സൗകര്യങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പരാതിയില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമിതി അംഗം ജസ്റ്റീസ് പി ആര്‍ രാമന്‍ വിശദീകരണം തേടി.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ നടപടി വേണമെന്ന് ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി പാലിക്കണമെന്നും വ്യക്തമാക്കി. തിരുമുറ്റത്തെ മൊബൈല്‍ഫോണ്‍ ഉപയോഗവും ഫോട്ടോഗ്രഫിയും കര്‍ശനമായി നിരോധിക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കിയതില്‍ തൃപ്തിരേഖപ്പെടുത്തിയ പി ആര്‍ രാമന്‍ ക്ഷേത്രം ഇപ്പോള്‍ ഭക്തരുടേതായെന്നും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here