Advertisement

നിമ്പൂരില്‍ മെഡിക്കല്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

November 21, 2019
0 minutes Read

മെഡിക്കല്‍ പ്രവേശനം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തു. എജ്യൂക്കേഷന്‍ കണ്‍സല്‍റ്റസി സ്ഥാപനമായ നിലമ്പൂര്‍ മേരി മാത ഹയര്‍ എജ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് ഉടമ സിബി വയലിനെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് 5 കേസുകള്‍ രജിസറ്റര്‍ ചെയ്തത്.

കേരളത്തിനകത്തും പുറത്തുമുള്ള മെഡിക്കല്‍ കോളേജുകളില്‍ മക്കള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 5 പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കണ്‍സല്‍റ്റന്‍സി ഓഫീസ് ഒരാഴ്ചയായി തുറക്കുന്നില്ല. നിലമ്പൂര്‍ ചക്കാലക്കുത്തിലെ വീടും പൂട്ടിക്കിടക്കുകയാണ്.

ഒളിവില്‍ പോയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.സിബി വയലില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ തേങ്ങ ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വയനാട് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top