Advertisement

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കിയെന്ന പരാതി: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

September 5, 2022
3 minutes Read

എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് എന്‍എസ്എസിന്റെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. (Notice to state government on petition filed by NSS)

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കൈക്കലാക്കിയതായി ഹര്‍ജി ആരോപിക്കുന്നു. മാനേജ്‌മെന്റ് എന്ന നിലയില്‍ 15 ശതമാനം സീറ്റുകള്‍ക്ക് എന്‍എസ്എസിന് അര്‍ഹതയുണ്ട്. നിയമ ഭേദഗതിയിലൂടെ ഈ സീറ്റുകള്‍ കൂടി സര്‍ക്കാര്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് എന്ന് ഹര്‍ജി ആരോപിക്കുന്നു.

Read Also: എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് സുപ്രിം കോടതിയെ സമീപിച്ചത്. എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ കേരള ഹൈക്കോടതി നേരത്തെ സര്‍ക്കാര്‍ നിലപാട് ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights: Notice to state government on petition filed by NSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top