ഈഡന്‍ ഗാര്‍ഡന്‍സില്‍ കോലിയെ കാത്ത് മറ്റൊരു റെക്കോര്‍ഡ് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും കോലി

രാജ്യാന്തര മത്സരങ്ങളില്‍ റെക്കോര്‍ഡുകളുടെ രാജകുമാരനാണ് വിരാട് കോലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡേ-നൈറ്റ് മത്സരത്തിലും കോലിയെ കാത്ത് റെക്കോര്‍ഡുണ്ട്. 32 റണ്‍സെടുത്താല്‍ ഈ രാജ്യാന്തര റെക്കോര്ഡ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും കോലി.
ഇതുവരെ കോലി ഇന്ത്യയുടെ നായകനായ 52 ടെസ്റ്റുകളില്‍ നിന്നായി 4968 റണ്‍സ് എടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ 32 റണ്‍സ് കൂട്ടിചേര്‍ത്താല്‍ ക്യാപ്റ്റന്‍ എന്നനിലയില്‍ 5000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും കോലി.
പിങ്ക് പന്തിനെ മെരുക്കാനായി ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലത്തിലായിരുന്നു. പിങ്ക് പന്തില്‍ ഇന്ത്യയില്‍ നടക്കുന്ന് ആദ്യ രാജ്യാന്തര മത്സരമാണ് വെള്ളിയാഴ്ച. ടീമിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പിങ്ക് പന്തില്‍ ഇതി കന്നിയങ്കമാണ്.
2016 മുതല്‍ മൂന്ന് സീസണില്‍ ദുലീപ് ട്രോഫി ഡേ-നൈറ്റമത്സരങ്ങള്‍ നടന്നിട്ടുണ്ട്. പിങ്ക് പന്തില്‍ പകലും രാത്രിയും ഒരേ പോലെ പ്രകടനം മെച്ചപ്പെടുത്താനായി വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ കടുത്ത പരിശീലനം നടത്തി.
record for Kohli, Eden Gardens, Virat Kohli, first Indian player , 5000 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here