ഷഹ്‌ലയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ കത്തയച്ചു.

ക്ലാസ് മുറിയിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഭാവിയിലേക്കുള്ള വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവച്ച് ഇല്ലാതായതെന്ന് രാഹുൽ കത്തിൽ പറഞ്ഞു. അനുയോജ്യമായ പഠനാന്തരീക്ഷത്തിന്റെ അഭാവം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഗുണനിലവാരമുള്ള സ്‌കൂളുകൾ സൃഷ്ടിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് കേരള സർക്കാർ. അതിനാൽ തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരിനോടും പൊതു വിദ്യാഭ്യാസ വകുപ്പിനോടും അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.


ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

Story highlights- Snake bite, Rahul gandhi, shahla sherin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More