സൗദി അതിർത്തിയിൽ സഖ്യസേനയുടെ പോർ വിമാനം ഹൂതികൾ തകർത്തിട്ടില്ലെന്ന് യമൻ

സൗദി അതിർത്തിയിൽ സഖ്യസേനയുടെ പോർ വിമാനം ഹൂതികൾ തകർത്തിട്ടില്ലെന്ന് യമൻ. യമൻ സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, യമനിലെ ഹൂതികൾ അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾ ആവർത്തിക്കുകയാണെന്ന് സൗദി സഖ്യസേന പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് സഖ്യ സേനയുടെ പോർ വിമാനം തകർത്തെന്ന പ്രചാരണമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

സഖ്യ സേനയുടെ എഫ് 15 കാറ്റഗറിയിൽ ഉൾപ്പെട്ട പോർ വിമാനം തകർത്തതായി ഹൂതികൾ നടത്തുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി. 2018 ജൂലൈ ഒന്നിന് സഖ്യ സേനാ വിമാനം തകർക്കാൻ ഹൂതികൾ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇത് ആദ്യ സംഭവമല്ലെന്നും വ്യാജ പ്രചാരണങ്ങൾ ഇതിനു മുമ്പും ഹൂതികൾ നടത്തിയിട്ടുണ്ടെന്നും തുർകി അൽ മാലികി വ്യക്തമാക്കി.

 

Story Highlights : Saudi, houthi, yemen‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More