ഇഴജന്തുക്കളുടെ ഭീഷണിയിൽ ഇടുക്കി നെടുങ്കണ്ടത്ത് മൂന്ന് വിദ്യാലയങ്ങൾ

ഇഴജന്തുക്കളുടെ ഭീഷണിയിൽ ഇടുക്കി നെടുങ്കണ്ടത്ത് മൂന്ന് വിദ്യാലയങ്ങൾ. ഭീതിയോടെയാണ് വിദ്യാർത്ഥികൾ ക്ലാസ്സിലിരിക്കുന്നത്. മുമ്പ് പല തവണ ക്ലാസ് മുറികളിൽ നിന്ന് പോലും പാമ്പുകളെ പിടികൂടിയിട്ടുണ്ടന്ന് കുട്ടികൾ.
പഞ്ചായത്തിലെ സർക്കാർ എൽപി- യുപി സ്‌കൂളുകൾ, സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത് നെടുങ്കണ്ടം ടൗണിന് സമീപമുള്ള പപ്പനിമേട്ടിലാണ്.
പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കാതായതോടെയാണ് ഇവിടം കാടുകയറിയത്. മേഖലയിൽ ഇഴജന്തു ശല്യം രൂക്ഷമാണ്. പാമ്പ് ശല്യം ഉണ്ടെന്ന് കാണിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതരോട് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പിടിഎ പ്രസിഡന്റ് പറയുന്നു.
ഇതിനിടെ കാട് വെട്ടി മാറ്റി പ്രദേശം സുരക്ഷിതമാക്കാൻ ജില്ലാ കലക്ടർ സ്‌കൂളുകൾക്ക് നിർദേശം നൽകി. വയനാട്ടിൽ കഴിഞ്ഞ ദിവസമാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here