മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു

മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് വേണ്ടി മാത്രം അനുമതി നല്‍കാനാണ് തീരുമാനം.
അതേസമയം കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നു. പഞ്ചാബിന്റെ അവസ്ഥയിലേക്ക് മധ്യപ്രദേശിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
ഉത്തര്‍പ്രദേശിലും ഉത്താരഖണ്ഡിലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്നും കാന്‍സറിന് മരുന്നുണ്ടാക്കാന്‍ കഞ്ചാവ് ഉപയോഗിക്കാം എന്നും മധ്യപ്രദേശ് നിയമ മന്ത്രി പിസി ശര്‍മ പറഞ്ഞു.
2017-ലാണ് ഉത്തരാഖണ്ഡില്‍ കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കിയത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് അനുമതി. കഞ്ചാവ് കൃഷിക്ക് അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്.
Madhya Pradesh, cannabis cultivation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here