ഫാത്തിമ ലത്തീഫിന്റെ മരണം: ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന ആവശ്യം തള്ളി

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന ആവശ്യം മദ്രാസ് ഐഐടി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനില്ലെന്ന് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി വിദ്യാര്‍ത്ഥി കൂട്ടായ്മയായ ചിന്താബാറിനെ അറിയിച്ചു.
ഫാത്തിമയുടെ ദുരൂഹ മരണം ഐഐടിയിലെ ആഭ്യന്തര സമിതി അന്വേഷിക്കണമെന്നായിരുന്നു നിരാഹാര സമരം നടത്തിയ ചിന്താ ബാര്‍ കൂട്ടായ്മയുടെ ആവശ്യം. ഡല്‍ഹിയിലുള്ള ഐഐടി ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന സ്റ്റുഡന്റ്്‌സ് ഡീനിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്. ആഭ്യന്തര അന്വേഷണാവശ്യം വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി തള്ളി.
ആഭ്യന്തര അന്വേഷണമെന്നത് ഐഐടിയുടെ രീതിയല്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനാവില്ലെന്നും ഐഐടി ഡയറക്ടര്‍ വ്യക്തമാക്കി. ആഭ്യന്തര അന്വേഷണ ആവശ്യത്തില്‍ ഉറച്ചു നിന്ന് പ്രക്ഷോഭം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here