എസ്പിജി സുരക്ഷ പിന്‍വലിച്ചതിനു പിന്നില്‍ രാഷ്ട്രീയം മാത്രം: പ്രിയങ്കാ ഗാന്ധി

ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കള്‍ക്ക് നല്‍കിയിരുന്ന എസിപിജി സുരക്ഷ പിന്‍വലിച്ച നടപടിയില്‍ കോണ്‍ഗ്രസ് – ബിജെപി തര്‍ക്കം രൂക്ഷം. എസ്പിജി സുരക്ഷ പിന്‍വലിച്ചതിനു പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഈ മാസം ആദ്യമാണ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കേര്‍പ്പെടുത്തിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. മൂന്നുപേര്‍ക്കും സെഡ് പ്ലസ് സുരക്ഷയായിരുന്നു നല്‍കിയിരുന്നത്.
പകരം സിആര്‍പിഎഫിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെച്ചൊല്ലി പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതിനിടെ ഇത് ആദ്യമായാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം ബിജെപിക്കെതിരെ പ്രത്യക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാണിച്ചതിനുള്ള പ്രതികാരമായാണ് എസ്പിജി സുരക്ഷ പിന്‍വലിച്ചതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ബിജെപിയുടെ പ്രതികരണം. ഗാന്ധി കുടുംബം ഇപ്പോഴും അവരുടെ ഏകാധിപത്യത്തിനു കീഴിലാണ് രാജ്യമെന്ന രീതിയിലാണ് ചിന്തിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here