ക്രിക്കറ്റ് കളിക്കിടെ ബാറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

സ്‌കൂളിൽ ക്രിക്കറ്റ് കളിക്കിടെ ബാറ്റുകൊണ്ട് അബദ്ധത്തിൽ അടിയേറ്റ് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥി നവനീത് (11) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
ക്രിക്കറ്റ് ബാറ്റ് വീശുന്നതിനിടെ അബദ്ധത്തിൽ നവനീതിന്റെ തലയിൽ കൊള്ളുകയായിരുന്നു. തുടർന്ന് കുട്ടി ബോധരഹിതനായി വീണു. സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News