അവസാനത്തെ മോഹം മക്കൾക്കൊപ്പം ഒരു കുപ്പി ബിയർ; ചിത്രം പങ്കുവച്ച് പേരക്കുട്ടി

അവസാനത്തെ ആഗ്രഹം പലർക്കും പലതായിരിക്കും, എന്നാൽ മക്കൾക്കൊപ്പം ഒരു ബിയർ കുടിക്കണമെന്നായാലോ? അതും സാധിച്ചുകൊടുത്തന്നേ…
ആഡം സ്‌കീം എന്നയാളാണ് തന്റെ മുത്തച്ഛന്റെ മരണക്കിടക്കയിൽ കിടക്കുമ്പോൾ പറഞ്ഞ ആഗ്രഹം സഫലീകരിച്ചതിന്റെ ചിത്രം ലോകവുമായി പങ്കുവച്ചത്.
My grandfather passed away today.
Last night all he wanted to do was to have one last beer with his sons. pic.twitter.com/6FnCGtG9zW
— Adam Schemm (@AdamSchemm) November 21, 2019
‘എന്റെ മുത്തച്ഛൻ ഇന്ന് മരിച്ചു. അവസാന രാത്രിയിൽ അദ്ദേഹത്തിന് വേണ്ടിയിരുന്നത് മക്കളുമൊത്ത് ഒരു കുപ്പി ബിയറാണ്.’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നവംബർ 21നാണ് ചിത്രം ട്വീറ്ററിലെത്തിയിരിക്കുന്നത്, ിരവധി പേർ ലൈക്കും റീട്വീറ്റും ചെയ്ത ചിത്രത്തിലൂടെ മറ്റൊരു ചലഞ്ചും പിറന്നു. പലരും സമാനമായ രീതിയിൽ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന ചിത്രം പങ്കുവക്കാൻ തുടങ്ങി.
കുറേ മറന്ന കാര്യങ്ങൾ ആഡത്തിന്റെ ട്വീറ്റ് ഓർമിപ്പിച്ചെന്നും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ പോകുകയാണെന്നും ട്വീറ്റിന് താഴെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
father’s last wish accomplished
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here