ബിജെപിയുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധം; വിമർശനവുമായി രൺദീപ് സുർജെവാല

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വിമർശിച്ചു. ബിജെപിയോടായി പത്ത് ചോദ്യങ്ങളും സുർജെവാല ചോദിച്ചു.

സർക്കാർ രൂപീകരിക്കാൻ ബിജെപി എപ്പോൾ അവകാശവാദം ഉന്നയിച്ചു? രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ കേന്ദ്രം എപ്പോൾ ഗവർണറോട് ആവശ്യപ്പെട്ടു? രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എപ്പോൾ ശുപാർശ നൽകി? എപ്പോൾ രാഷ്ട്രപതി ഭരണം പിൻവലിച്ചു? ഗവർണർ എങ്ങനെ പിന്തുണക്കത്ത് പരിശോധിച്ചു? എത്ര ബിജെപി, എൻസിപി എംഎൽഎമാർ ഫട്‌നാവിസിനെ പിന്തുണക്കുന്നു? എപ്പോഴാണ് സത്യപ്രതിജ്ഞക്ക് ഗവർണർ ഫട്‌നാവിസിനെയും അജിത് പവാറിനെയും ക്ഷണിച്ചത്? മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയോ ഒരു സ്വകാര്യ ചാനലിനെ ഒഴികെ
ദൂരദർശൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളെയോ എന്തുകൊണ്ട് വിളിച്ചില്ല? സത്യപ്രതിജ്ഞ ചെയ്തു എന്നല്ലാതെ എപ്പോൾ ഫട്‌നാവിസ് സർക്കാർ രൂപീകരിക്കും? എപ്പോൾ ഭൂരിപക്ഷം തെളിയിക്കും തുടങ്ങിയ ചോദ്യങ്ങളാണ് സുർജെവാല ചോദിച്ചത്.

അജിത് പവാറിന്റേത് അവസരവാദ നടപടിയാണെന്നും സുർജെവാല വിമർശിച്ചു. ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും സുർജെവാല പറഞ്ഞു.

Story highlights- Maharashtra, bjp, congress, shivasena, ncp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top