മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണ

മാറി മറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് എത്തുന്നത് രണ്ടാം തവണ.
മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജന താൽപര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയും കോൺഗ്രസും എൻസിപിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ശരദ് പവാറിന് ശേഷം മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. 2014ൽ മഹാരാഷ്ട്രയുടെ 18-ാംമത് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ചുമതലയേൽക്കുമ്പോൾ 44 വയസായിരുന്നു പ്രായം. വിദ്യാർത്ഥി രാഷ്ട്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ച ഫഡ്‌നാവിസ് 21-ാം വയസിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഫഡ്‌നാവിസ് ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ കോർപ്പറേറ്ററായി ചുമതലയേറ്റു. പിന്നീട് മേയർ സ്ഥാനത്തേക്കും മുഖ്യമന്ത്രി പദത്തിലേക്കും എത്തി.

1970ൽ നാഗ്പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഫഡ്‌നാവിസ് നിയമം, ബിസിനസ് മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗായികയും സമൂഹ്യപ്രവർത്തകയും ആക്സിസ് ബാങ്ക് കോർപ്പറേറ്റ് മേധാവിയുമായ അമൃത ഫഡ്നാവിസ് ആണ് ഭാര്യ.

Devendra Fadnavis,CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top