ഷഹ്‌ല ഷെറിന്റെ മരണം; ആന്റിവെനം ഇല്ലെന്ന ഡോക്ടറുടെ വാദം തള്ളി ഡിഎംഒ

ഷഹല ഷെറിൻ ചികിത്സ വൈകിപ്പിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി ഡോക്ടറുടെ പ്രതകരണത്തെ തളളി ജില്ല മെഡിക്കൽ ഓഫീസർ ട്വന്റി ഫോറിനോട്.താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ പ്രസ്ഥാവന തെറ്റ്. ആന്റി വെനം ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടായിരുന്നു. കുട്ടിക്ക് നേരത്തെ ആന്റി വെനം നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനായേനെയെന്നും ഡിഎംഓ എംജി രേണുക ട്വന്റി ഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
ഷഹല ഷെറിനെ ആശുപത്രിയിലെത്തിച്ചപ്പോൾ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്ക് ഇല്ലായിരുന്നുവെന്നാണ് ഡ്യൂട്ടി ഡോക്ടർ ജിസ മാധ്യമങ്ങളോട് പറഞ്ഞത്.വെന്റിലേറ്റർ ഇല്ലാത്തതും പ്രതിസന്ധിയായി. എന്നാൽ ഡോക്ടറുടെ വാദങ്ങളെ പാടെ തളളുകയാണ് ജില്ല മെഡിക്കൽ ഓഫീസർ,താലൂക്ക് ആശുപത്രിയിൽ ഈ സമയം ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടായിരുന്നു.രക്ഷിതാവ് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത് ഡോക്ടറുടെ പിഴവാണ്
പാമ്പുകടിയേറ്റെന്ന് ബോധ്യപ്പെട്ടാൽ ആന്റിവെനം നൽകാൻ കാത്തിരിക്കേണ്ടിയിരുന്നില്ല. കൃത്യസമയത്ത് ആന്റിവെനം നൽകിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നു. സംഭവത്തിൽ ഡിഎംഓ ആശുപത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് കാണിച്ച് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്
നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
story highlights : wayanad, snake bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here