കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും ,വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരത്തിലേക്ക്

രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആനുപാതികമായി ഡോക്ടര്‍മാരില്ലാത്തതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും.
200 വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കാലത്ത് ശിശുരോഗ വിഭാഗത്തില്‍ 24 അധ്യാപകരുണ്ടായിരുന്നു. ഇന്ന് 250 വിദ്യാര്‍ത്ഥികളുണ്ട്. എന്നാല്‍ അധ്യാപകര്‍ 18 ആയി ചുരുങ്ങി. രോഗികള്‍ 500ല്‍ താഴെ ഉണ്ടായിരുന്നത് 5000 ആയി വര്‍ദ്ധിക്കുകയും ചെയ്തു. എന്നിട്ടും വര്‍ഷങ്ങളായുള്ള വിദ്യാര്‍ത്ഥികളുടെയും ,ഡോക്ടര്‍മാരുടെയും ആവശ്യം മാറിമാറി വന്ന സര്‍ക്കാരുകള്‍ പരിഗണക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി ഇരുവിഭാഗവും രംഗത്ത് എത്തിയത് .
ഡോക്ടര്‍ മാരുടെ കുറവ് പ്രതികൂലമായി ബാധിച്ചത് മാതൃ ശിശു കേന്ദ്രത്തെയാണ്. മുന്‍ പ്രിസിപ്പലിന്റെ കാലത്ത് ശിശുരോഗ വിഭാഗത്തില്‍ നിന്ന് ഒരു പ്രൊഫസര്‍ തസ്തികയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും എടുത്ത് മാറ്റിയത് ഇതുവരെ നികത്താനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രമോഷന്‍ ട്രാന്‍സ്ഫര്‍ വാങ്ങി മഞ്ചേരി, കോന്നി ഉള്‍പ്പടെയുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് പോയവരുടെ എണ്ണം മൂന്നാണ്. ഈ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
Story highlights- Doctors, students , strike at Kozhikode medical college