Advertisement

ഷഹ്‌ലയുടെ കുടുംബത്തിന് ധനസഹായം; അടുത്ത ക്യാബിനറ്റ് പരിഗണിക്കുമെന്ന് മന്ത്രി

November 23, 2019
2 minutes Read

സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിന് ധനസഹായം സഹായം നല്‍കുന്ന കാര്യം അടുത്ത ക്യാബിനറ്റ് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഇന്ന് രാവിലെ ഷഹ്‌ലയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വാസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സര്‍വജന സ്‌കൂളിന്റെ നവീകരണത്തിന് വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ നല്‍കും. വയനാട്ടിലെ മുഴുവന്‍ സ്‌ക്കൂളുകളിലും പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സമഗ്ര പാക്കേജ് നടപ്പിലാക്കും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഷഹ്‌ലയുടെ വീട്ടിലെത്തിയ മന്ത്രിമാര്‍ കുടുംബത്തെ ആശ്വാസിപ്പിച്ചു. സംസ്ഥാനത്ത് മറ്റൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാവരുതെന്ന് ഷഹ്‌ല കുടുംബം മന്ത്രിമാരോട് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കുടുംബം തൃപ്തി രേഖപ്പെടുത്തി. മന്ത്രി വിഎസ് സുനില്‍കുമാറും എംഎല്‍എ മാരായ സികെ ശശീന്ദ്രനും ഐസി ബാലകൃഷ്ണനും രവീന്ദ്രനാഥിനൊപ്പമുണ്ടായിരുന്നു. കല്‍പ്പറ്റയില്‍ വച്ച് മന്ത്രി സുനില്‍കുമാറിനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

Story Highlights –

 Shahla sherin, Financial aid, snake bite in the Sultan Bathery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top