Advertisement

കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

November 23, 2019
1 minute Read

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൊച്ചി കറുകുറ്റിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

അരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവത്തെ തുടർന്ന് ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കുണ്ടന്നൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. തീ പടർന്ന ഉടൻ തന്നെ കാറിലെ യാത്രക്കാർ ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

 

Story Highlights : fire, kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top