Advertisement

അപൂർവ രോഗം ബാധിച്ച നവജാത ശിശു നിരീക്ഷണത്തിൽ തുടരുന്നു

November 23, 2019
1 minute Read

അപൂർവ രോഗം ബാധിച്ച മുഹമ്മദ് ഷിഹാബ് നിരീക്ഷണത്തിൽ തുടരുകയാണെന്ന് അമൃത ആശുപത്രി അധികൃതർ. എംആർഐ നാളെ നടത്തും. ആരോഗ്യ നില നീരീക്ഷിക്കുകയാണ്. മറ്റ് ചികിത്സാ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. കീഹോൾ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ഇന്നലെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. ട്വന്റിഫോർ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസ് ഇടപെട്ടാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. വളരെ ചുരുക്കം ആളുകളിൽ മാത്രം കണ്ടുവരുന്ന കൈയ്ലോ തെറാക്സ് എന്ന അപൂർവം രോഗമാണ് കുട്ടിക്ക്.

Mohammed Shihab, newborn baby
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top