സംസ്ഥാനത്ത് ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന നിലപാടുമായി എൻസിപി കേരള ഘടകം

സംസ്ഥാനത്ത് ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന നിലപാടുമായി എൻസിപി കേരള ഘടകം. കേരളത്തിൽ ഒപ്പം നിൽക്കുമെന്ന് പറയുമ്പോഴും ശരത്പവാറിന്റെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നാണ് ഇടത് മുന്നണി നേതൃത്വത്തിന്റെ നിലപാട്.  എന്നാൽ, എൻസിപിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.

കൂറുമാറിയ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി അറിയിച്ചു. ഇടതുമുന്നണിക്കൊപ്പം തുടരുമെന്നും മഹാരാഷ്ട്രയിലെ തീരുമാനം എൻസിപിയുടേതല്ലെന്നും നേതൃത്വം വ്യക്തമാക്കി. ബിജെപി-എൻസിപി ബന്ധത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും എൻസിപി വ്യക്തമാക്കി.

Left Front in the state,kerala NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top