Advertisement

ഷഹ്‌ലയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കും; വിദ്യാര്‍ത്ഥികള്‍

November 23, 2019
Google News 1 minute Read

കൃത്യവിലോപം നടത്തിയ അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിരാഹാരം കിടക്കുമെന്ന് വിദ്യാര്‍ത്ഥികള്‍. അവധി ദിവസമായിട്ടും രാവിലെതന്നെ തങ്ങളുടെ സഹപാഠിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി സ്‌കൂള്‍ കവാടത്തില്‍ കുത്തിയിരുന്നു.

കുറ്റക്കാരായ അധ്യാപകരെ സ്‌കൂളില്‍ നിന്ന് തന്നെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.തിങ്കളാഴ്ച മുതല്‍ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നിരാഹാരമിരിക്കും. സ്‌കൂളില്‍ അപകടകരമാംവിധം നിലനിന്നിരുന്ന മണ്‍പുറ്റ് നഗരസഭ അതികൃതരെത്തി പൊളിച്ച് മാറ്റി.മൂന്ന് വര്‍ഷം പഴക്കമുളള പുറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്വന്റി ഫോര്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേവലം അധ്യാപകരെ സസ്‌പെന്റ് ചെയ്തതുകൊണ്ടായില്ല, സ്‌കൂളില്‍ നിന്ന് തന്നെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സഹപാഠിക്ക് നീതികിട്ടാന്‍ ഏതറ്റംവരെ പോകാനും തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ഷഹലയ്ക്ക് നീതി തേടി എംഎസ്എഫ് വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും കോണ്‍ഗ്രസ് ബത്തേരി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.പാടുപെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് മാറ്റിയത്.

Story highlights- shahla sherin, snake bite, student protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here