മേൽപാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ റോഡിലേക്ക്; ചിതറിയോടി ജനം; വീഡിയോ

നിയന്ത്രണം വിട്ട കാർ മേൽപാലത്തിൽ നിന്ന് റോഡിലേക്ക് പതിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അമിതവേഗതയിലായിരുന്ന കാർ മേൽപ്പാലത്തിലെ വളവിൽ നിയന്ത്രണം വിട്ട് താഴെ റോഡിലേക്ക് പതിക്കുകയായിരുന്നു. കാർ താഴേയ്ക്ക് പതിക്കുമ്പോൾ കാൽനടക്കാർ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയിലുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് കാറുകളും സമീപത്തെ മരവും തകർത്താണ് കാർ നിലംപതിച്ചത്. അപകടത്തെ തുടർന്ന് ഫ്‌ളൈഓവർ താൽക്കാലികമായി അടച്ചു. അപകടസമയത്ത് മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
story highlights- Flyover, accident, hydrabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here