Advertisement

ഇടുക്കി ജീപ്പ് അപകടം: മരണം രണ്ടായി

November 24, 2019
Google News 0 minutes Read

ഇടുക്കി അടിമാലി സൂര്യനെല്ലിയിൽ ജീപ്പ് മറിഞ്ഞ് മരണം രണ്ടായി. അമല എം ശെൽവമാണ് മരിച്ചത്.

നേരത്തെ ഒരു സ്ത്രീ മരിച്ചിരുന്നു. കാർത്തിക സുരേഷാണ് (45) മരിച്ചത്. കാർത്തിക അപകടസ്ഥലത്ത് വച്ചും അമല അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

തോട്ടം തൊഴിലാളികളുമായി മുട്ടുകാടിലേക്ക് പോയ ജീപ്പാണ് മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ജീപ്പ്. വണ്ടിയിൽ 15 ആളുകൾ ഉണ്ടായിരുന്നു. മൂന്ന്  പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പരിക്ക് പറ്റിയ മുഴുവൻ പേരെയും ആദ്യം അടുത്തുള്ള രാജകുമാരി ദേവമാത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള നാല് പേരെ മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here