യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാന്‍ ഡിവൈഎഫ്‌ഐ സെമിനാർ ഇന്ന്

യുഎപിഎ കേസിലും മാവോയിസ്റ്റ് ഏറ്റുമുട്ടലിലും നിലപാട് വ്യക്തമാക്കാൻ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സെമിനാർ. ‘ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും’ എന്ന വിഷയത്തിലാണ് സെമിനാർ. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എസ് രാമചന്ദ്ര പിള്ള സംസാരിക്കും. ഇതിന് പുറമെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളും സിപിഐഎം ജില്ലാ നേതാക്കളും യോഗത്തിൽ സംസാരിക്കും.
കഴിഞ്ഞ ദിവസം പന്തീരങ്കാവിൽ യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ബ്രാഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി പന്തീരക്കാവിൽ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here