Advertisement

 ‘മഹാ’ നാടകം: സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് എൻസിപി നേതാക്കൾ ഗവർണറെ കണ്ടു

November 24, 2019
Google News 1 minute Read

ജയന്ത് പാട്ടീലടക്കമുള്ള എൻസിപി നേതാക്കൾ ഗവർണറെ കണ്ടു. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം.

48 എംഎൽഎമാർ ശരത് പവാറിന്റെ കൂടെയാണെന്നും മരുമകൻ അജിത്തിനൊപ്പം ആറ് പേർ മാത്രമെന്നും ആണ് എൻസിപി അവകാശവാദം. സൂചനകൾ പ്രകാരം അംഗബലം ശരത് പവാറിനെന്ന് തിരിച്ചറിഞ്ഞ് ബിജെപി നേതൃത്വം ഇന്ന് രാവിലെ ശരത് പവാറിനെ കണ്ടു. ശിവസേന കൊടുക്കാവുന്നതിലധികം മന്ത്രി സ്ഥാനം നൽകാമെന്ന് ബിജെപി വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ അജിത് പവാർ അഭിഭാഷകരുമായി ചർച്ച നടത്തി.

Read Also:  ത്രികക്ഷി സഖ്യം നൽകിയ ഹർജി അൽപസമയത്തിനകം കോടതി പരിഗണിക്കും

ത്രികക്ഷി സഖ്യം നൽകിയ ഹർജി കോടതി പരിഗണിക്കുന്നു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസിന്റെ സത്യപ്രതിജ്ഞയെയും സർക്കാർ രൂപീകരണത്തെയും ചോദ്യം ചെയ്ത് ത്രികക്ഷി സഖ്യം നൽകിയ ഹർജിയിൽ സുപ്രിം കോടതി വാദം കേൾക്കുകയാണ്. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിം കോടതിയെ സമീപിച്ചത്.

അതേസമയം, അജിത് പവാറിനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ജയന്ത് പാട്ടീൽ അജിത് പവാറിനെ കാണും.

അതിനിടെ ശരത് പവാർ എംഎൽഎമാരെ കാണാൻ ഹോട്ടലിലെത്തും. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ അജിത് പവാറിന്റെ സഹോദരനെ കണ്ടു.

 

 

Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here