ശബരിമല വനത്തിൽ പ്രത്യേക നിരീക്ഷണ പട്രോളിംഗ് നടത്തി ദ്രുതകർമസേനാംഗങ്ങൾ

ശബരിമല സുരക്ഷക്കെത്തിയ ദ്രുതകർമസേനാംഗങ്ങൾ പമ്പയിലെ വനത്തിൽ പ്രത്യേക നിരീക്ഷണ പട്രോളിംഗ് നടത്തി. പമ്പ മുതലുള്ള കാനനപാതയിലായിരുന്നു സേനയുടെ പരിശോധന.

വനത്തിൽ തീവ്രവാദികളോ, മാവോയിസ്റ്റുകളോ മറ്റോ ഒളിഞ്ഞിരിക്കും പോലെയായിരുന്നു കാനനപാതയാകെ ഉണ്ടായിരുന്ന ദ്രുതകർമസേനാംഗങ്ങളുടെ പ്രകടനം. സേന വിന്യാസവും മറ്റും കണ്ടപ്പോൾ തീർത്ഥാടകരുടെ മുഖത്തും ആകാംക്ഷ.

ആർഎഎഫ് കോയമ്പത്തൂർ റെജിമെന്റിനാണ് പമ്പയിലെയും പരിസര പ്രദേശത്തിലെയും സുരക്ഷ ചുമതലയുള്ളത.് പമ്പയും പരിസരവും സമാധാനപരമാണെങ്കിലും തങ്ങൾ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പ് കൂടിയാണ് ദ്രുതകർമസേന നൽകിയതെന്ന് ആർഎഎഫ് കാമാൻഡിംഗ് ഓഫീസർ പറഞ്ഞു.

 

 

rapid action force,  sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top