സൂര്യഗ്രഹണം; ഡിസംബർ 26 ന് ശബരിമല നാല് മണിക്കൂർ അടച്ചിടും

ഡിസംബർ 26ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും. സൂര്യഗ്രഹണം നടക്കുന്നതിനാലാണ് നട അടച്ചിടുന്നതെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗ്രഹണസമയത്ത് നടതുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്.

26ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതിനാൽ രാവിലെ 7.30 മുതൽ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകൾക്ക് ശേഷം അടക്കുന്ന നട പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് തുറക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top