ഏഴുവയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവം; ഗതാഗത പരിഷ്‌കരണത്തിനായി ഡിജിപി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ട്രാഫിക് ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി വിളിച്ച യോഗം ഇന്ന്. കഴിഞ്ഞ ദിവസം പട്ടം ജംഗ്ഷനില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഏഴുവയസുകാരന്‍ ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി യോഗം വിളിച്ചതെന്നാണ് സൂചന.
രാവിലെ 11 മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ്ങ് കോളേജില്‍ വെച്ചാണ് യോഗം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സന്നദ്ധ സംഘടന പ്രതിനിധികളും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. അഭിപ്രായം അറിയിക്കാന്‍ താത്പര്യമുള്ള നഗരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം.
Story highlights – State police chief, traffic congestion, Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here