‘snollygoster’- മഹാരാഷ്ട്ര രാഷ്ട്രീയ വടംവലിക്ക് കടുകട്ടി പേരിട്ട് തരൂർ

മഹാരാഷ്ട്ര രാഷ്ട്രീയ വടംവലിക്ക് കടുകട്ടി വാക്പ്രയോഗവുമായി വീണ്ടും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. 2017 ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ പ്രതികരണം. ‘snollygoster’ എന്ന വാക്കാണ് തരൂർ ട്വിറ്ററിൽ പ്രതികരണമായി നൽകിയത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അട്ടിമറിയിലൂടെ ഇന്നലെ മഹാരാഷ്ട്രയിൽ ബിജെപി -എൻസിപി സഖ്യ സർക്കാർ രൂപം കൊണ്ടതിനെതിരെ രൂക്ഷമായാണ് ഇദ്ദേഹം പ്രതികരിച്ചത്. വാക്കിന്റെ അർത്ഥം ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നും.
ഇന്നത്തെ വാക്ക് എന്ന ട്വീറ്റാണ് തരൂർ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ തന്റെ വാക്ചാതുരി കൊണ്ട് ആളുകളെ തരൂർ ഇടയ്ക്കിടക്ക് ഞെട്ടിക്കാറുണ്ട്. റീട്വീറ്റിനും നല്ല പ്രതികരണമാണ് ട്വിറ്ററിൽ ലഭിക്കുന്നത്.
sasi tharoor, maharashtra, snollygoster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here