വാട്ട്‌സാപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണം; മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ

വാട്‌സാപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ പരേൽ ദുരോവ്. വാട്ട്‌സാപ്പിൽ അടുത്തിടെയുണ്ടായ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ച് നാളുകളായി വാട്ട്‌സാപ്പിൽ സുരക്ഷാ വീഴ്ചകൾ ക്രമാതീധമായി വർധിക്കുകയാണ്. പെഗാസസ് നൽകിയ സുരക്ഷാ വെല്ലുവിളിയിൽ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്പ് വാട്ട്‌സാപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് കൂടി ഹാക്കർമാർ തുടക്കമിട്ടിരുന്നു.
വാട്ട്‌സാപ്പിൽ വരുന്ന എംപി4 ഫോർമാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു ഹാക്കർമാർ. അതിന് മുമ്പ് വെറുമൊരു മിസ്ഡ് കോളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന പെഗാസസ് ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here