കൂറുമാറ്റ നിരോധനനിയമം എന്‍സിപിയുടെയുടെ പ്രധാന ആയുധം

കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് അജിത് പവാറിനെയും ബിജെപിയെയും പ്രതിരോധിക്കാനൊരുങ്ങി എന്‍സിപിയും സഖ്യകക്ഷികളും. കൂറുമാറ്റ നിരോധനനിയമം മറികടക്കണമെങ്കില്‍ 36 എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം നില്‍ക്കണം. 54-ല്‍ 50 പേരും ശരത് പവാര്‍ വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ അജിത് പവാറിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇല്ലെങ്കില്‍ അജിത് പവാര്‍ ഉള്‍പ്പടെ വിമത എംഎല്‍എമാരും അയോഗ്യരാകും.
എന്‍സിപി നിയസഭ കക്ഷിയോഗത്തില്‍ പങ്കെടുത്ത എംഎല്‍എ മാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള
രാഷ്ട്രീയ നാടകങ്ങള്‍ക്കും സാധ്യതയുണ്ട്. എന്‍ഫോഴ്സ്മെന്റ് കേസും, അഴിമതിയാരോപണവും അജിത് പവാറിന്റെ ചുവടുമാറ്റത്തിന്റെ പിന്നീല് എന്നാണ് ആരോപണം
അജിത് പവാറില്‍ നിന്ന് വിപ്പ് നല്‍കാനുള്ള അവകാശം എടുത്ത് മാറ്റിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കി. യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരുടെ ഒപ്പും എന്‍സിപി ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ എന്‍സിപി ഹാജരാക്കും.
അതേസമയം അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. രാജി സന്നദ്ധത അറിയിച്ച അജിത് പാവാറിനോട് സുപ്രിംകോടതി വിധിവരുവന്നത് വരെ കാത്തിരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന.
അജിത് പവാറിനോട് എന്‍സിപിയിലേക്ക് മടങ്ങിവരാനും കാര്യങ്ങള്‍ മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യാമെന്നും ശരത് പവാര്‍ അറിയിച്ചു
Story Highlights- Maharashtra, Congress, NCP, shiv sena,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here