സുസ്ഥിര സർക്കാർ ഉറപ്പാക്കും; അനുനയ നീക്കത്തിന് വഴങ്ങില്ലെന്ന് അജിത് പവാർ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പ്രതികരണവുമായി അജിത് പവാർ. സുസ്ഥിര സർക്കാർ ഉറപ്പാക്കുമെന്ന് അജിത് പവാർ ട്വിറ്ററിലൂടെ പ്രതികരിച്ചു. അനുനയ നീക്കത്തിന് വഴങ്ങില്ലെന്ന് പറഞ്ഞ അജിത് പവാർ തന്നെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദി പറയുകയും ചെയ്തു.


അതേസമയം, ബിജെപിക്കൊപ്പം ചേർന്ന അജിത് പവാറിനെ ലക്ഷ്യംവച്ച് ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ രംഗത്തെത്തി. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. അധികാരം വരികയും പോവുകയും ചെയ്യുമെന്നും ബന്ധങ്ങൾക്ക് മാത്രമാണ് പ്രാധാന്യമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പറയുന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടുംബവും പാർട്ടിയും പിളർന്നെന്ന് പറഞ്ഞ് സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തെ ചോദ്യം ചെയ്ത് എൻസിപി, കോൺഗ്രസ്, ശിവസേന സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളെത്തേക്ക് മാറ്റി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ നാളെ രാവിലെ 10.30ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.

Story highlights- Ajit pavar, sarath pavar, ncp, shivasena, congress, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top