900 ഐഎസ് അനുഭാവികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

ഇന്ത്യക്കാരടക്കം 900 ഐഎസ് അനുഭാവികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം പത്ത് ഇന്ത്യക്കാര്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ് അനുഭാവികളായി കേരളത്തില്‍ നിന്നും കാബൂളിലെത്തിയവരാണ് കീഴടങ്ങിയതെന്നാണ് വിവരം. കീഴടങ്ങിയവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് കീഴടങ്ങിയവരില്‍ കൂടുതലെന്നും ഏജന്‍സി അറിയിച്ചു.

പിടിയിലായ ഓരോരുത്തരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അതിനു ശേഷം മാത്രമേ പുറത്തു വിടാന്‍ സാധിക്കൂ. 2016ല്‍ ഡസന്‍ കണക്കിനാളുകള്‍ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. പലരും മതപരിവര്‍ത്തനം നടത്തിയവരാണെന്നും അഫ്ഗാന്‍ അന്വേഷണ ഏജന്‍സി അറിയിച്ചു. നങ്കര്‍ഹാറില്‍ ഇന്ത്യക്കാരായ സജീവ ഐഎസ് പ്രവര്‍ത്തകരുണ്ട്. അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കുറച്ചുപേര്‍ കൊല്ലപ്പെട്ടിരുന്നതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നങ്കര്‍ഹാറിലാണ് അഫ്ഗാന്‍ സുരക്ഷാ സേന ഐഎസിനെതിരെ ഓപ്പറേഷന്‍ നടത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നവംബര്‍ 12ന് 93 ഐഎസ് അംഗങ്ങളെ സേന പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

Story Highlights- 900 IS supporters, Indians IS supporters, Afghan security forces

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top