മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം

ത്രികക്ഷി സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. അജിത് പവാര്‍ എന്‍സിപി പദവികളില്‍ ഇല്ലെന്നും അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. ഗവര്‍ണറുടെ നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. എന്‍സിപിക്ക് വേണ്ടി അഭിഷേക് മനു സിംഗ്‌വി വാദം തുടങ്ങി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഫഡ്‌നാവിസ് കോടതിയെ അറിയിച്ചു. ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ് ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം.
വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് തയാറാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തകി കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
പിന്തുണക്കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. 170 പേരുടെ പിന്തുണയുള്ളതുകൊണ്ടാണ് ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here